പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലുകൾ


ജീവികളുമായി ബന്ധപ്പെട്ടവ

  • അണ്ണാന്‍ കുഞ്ഞും തന്നാലായത്
  • കാക്ക കുളിച്ചാല്‍ കൊക്കാകുമോ
  • ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്
  • അരിയെറിഞ്ഞാല്‍ ആയിരം കാക്ക
  • കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
  • കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്
  • പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
  • പൂച്ചയ്ക്കാര് മണികെട്ടും
  • ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്
  • ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ
  • ആളുകൂടിയാള്‍ പാമ്പ് ചാവില്ല
  • പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
  • വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
  • ആന വായില്‍ അമ്പഴങ്ങ
  • ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല
  • നിത്യഭ്യാസി ആനയെ എടുക്കും
  • പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
  • വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
  • പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്‌ക്കുന്നില്ല.
  • വേട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
  • പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
  • നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും
  • ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും
  • എലിയെ പേടിച്ച് ഇല്ലം ചുട്ടൂ
  • ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
  • അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ്
  • പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
  • ആടറിയുമോ അങ്ങാടിവാണിഭം
  • കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ
  • പാണനു് ആന മൂധേവി.
  • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  • ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
  • അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
  • അടിതെറ്റിയാല്‍ ആനയും വീഴും
  • കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
  • പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
  • ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
  • ഒരു വെടിക്കു രണ്ടു പക്ഷി
  • കുരക്കുന്ന പട്ടി കടിക്കില്ല
  • പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം
  • നടുക്കടലിലും നായ നക്കിയേ കുടിക്കൂ
  • അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ
  • അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ
  • ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ
  • അണാനെ മരം കയറ്റം പഠിപ്പിക്കണൊ?

സ്ത്രീ-പഴഞ്ചൊല്ലുകളില്‍

  • പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
  • പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം‍
  • മകം പിറന്ന മങ്ക
  • പെണ്‍ചിത്തിര പൊന്‍ചിത്തിര
  • പെണ്‍കാര്യം വന്‍കാര്യം
  • പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം
  • പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
  • അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്
  • അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
  • നാരീശാപം ഇളക്കിക്കൂട
  • അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
  • പെണ്‍പിറന്ന വീടു പോലെ
  • ഇല്ലത്തു പെണ്‍പെറ്റപോലെ
  • മുടിയാന്‍കാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
  • മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
  • പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
  • നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
  • പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
  • പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
  • പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌
  • അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി
  • അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
  • പെണ്‍ബുദ്ധി പിന്‍ബുദ്ധി
  • സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
  • പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
  • അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം
  • പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല
  • നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
  • നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
  • അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
  • അമ്മയും മകളും പെണ്ണു തന്നെ
  • നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
  • അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും
  • അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന
  • വേലക്കള്ളിക്കു പിള്ളസാക്ഷി
  • പുത്തനച്ചി പുരപ്പുറം തൂക്കും
  • അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം
  • അടുക്കളപ്പെണ്ണിനു അഴകു വേണമോ?
  • അടുക്കള പിണക്കം അടക്കി വയ്ക്കണം

ഓണച്ചൊല്ലുകള്‍

  • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
  • ഓണത്തേക്കാള്‍ വലിയ വാവില്ല
  • അത്തം പത്തോണം
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
  • കാണം വിറ്റും ഓണമുണ്ണണം
  • ഉള്ളതുകൊണ്ടു ഓണം പോലെ
  • ഓണം കേറാമൂല
  • തിരുവോണം തിരുതകൃതി
  • ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം
  • തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌
  • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
  • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
  • ഓണം വരാനൊരു മൂലം വേണം
  • ഉറുമ്പു ഓണം കരുതും പോലെ
  • അത്തം വെളുത്താല്‍ ഓണം കറുക്കും
  • ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
  • ഓണം പോലെയാണോ തിരുവാതിര?
  • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
  • ഓണം മുഴക്കോലുപോലെ
  • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
  • അത്തം പത്തിനു പൊന്നോണം
കൃഷി

  • വിളയുന്ന വിത്തു മുളയിലറിയാം
  • കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
  • വിത്തുഗുണം പത്തുഗുണം
  • മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
  • മുളയിലറിയാം വിള
  • കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
  • തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
  • കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
  • കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
  • കണ്ടം വിറ്റു കാളയെ വാങ്ങുമോ
  • വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
  • ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
  • ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
  • വളമേറിയാല്‍ കൂമ്പടയ്ക്കും
  • വിത്തുള്ളടത്തു പേരു
  • പതിരില്ലാത്ത കതിരില്ല
  • വയലു വറ്റി കക്ക വാരാനിരുന്നാലോ
  • വിത്താഴം ചെന്നാല്‍ പത്തായം നിറയും
  • ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
  • കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
  • വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
  • കാറ്റുള്ളപ്പോള്‍ തൂറ്റണം
  • നട്ടാലേ നേട്ടമുള്ളൂ
  • കാലം നോക്കി കൃഷി
  • മണ്ണറിഞ്ഞു വിത്തു്‌
  • വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
  • വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
  • മുന്‍വിള പൊന്‍വിള
  • വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
  • വര്‍ഷം പോലെ കൃഷി
  • മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
  • ആഴത്തില്‍ ഉഴുതു അകലെ നടണം
  • നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
  • മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
  • നവര വിതച്ചാല്‍ തുവര കായ്ക്കുമോ
  • പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
  • ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
  • പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
  • വിതച്ചതു കൊയ്യും
  • വിത്തിനൊത്ത വിള
  • വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
  • വിത്തെടുത്തുണ്ണരുതു്
  • മുള്ളു നട്ടവന്‍ സൂക്ഷിക്കണം
  • തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
  • കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
  • മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
  • കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
  • എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
  • നല്ല തെങ്ങിനു നാല്പതു‍ മടല്‍
  • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു

മറ്റ് പഴഞ്ചൊല്ലുകള്‍

  • പഴഞ്ചൊല്ലില്‍ പതിരില്ല.
  • അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
  • അങാടിയില്‍ തൊറ്റതിനു അമ്മയൊട്.
  • അരമന രഹസ്യം അങ്ങാടി പാട്ട്.
  • ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്.
  • അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
  • ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം
  • ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.
  • പയ്യെ തിന്നാല്‍ പനയും തിന്നാം
  • ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്.
  • ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും
  • ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും
  • ഐക്യമതം മഹാബലം.
  • ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
  • കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
  • കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
  • കറിയുടെ സ്വാദു്തവിയറിയില്ല
  • കൊല്ലം കണ്ടവനില്ലം വേണ്ടാ.
  • കൊച്ചി കണ്ടവനച്ചി വേണ്ടാ.
  • കാണം വിറ്റും ഓണം ഉണ്ണണം.
  • കാറ്റുള്ളപ്പോള്‍ തൂറ്റണം.
  • എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
  • കുന്തം പോയാല്‍ കുടത്തിലും തപ്പണം.
  • ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും.
  • ചക്കിക്കൊത്ത ചങ്കരന്‍.
  • ചട്ടുവമറിയുമോ കറിയുടെ രസം.
  • ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ.
  • ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
  • ചൊട്ടയിലെ ശീലം ചുടല വരെ.
  • താന്‍ പാതി ദൈവം പാതി.
  • തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
  • താഴ്ന്ന നിലത്തേ നീരോടൂ.
  • തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക.
  • തീയില്ലാതെ പുകയില്ല.
  • തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ.
  • തേടിയ വള്ളി കാലില്‍ ചുറ്റി.
  • നിറകുടം തുളുമ്പില്ല.
  • പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട.
  • പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട.
  • പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല.
  • പുകഞ്ഞ കൊള്ളി പുറത്ത്.
  • പുര കത്തുമ്പോള്‍ വാഴവെട്ടുക.
  • പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി
  • പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം.
  • മണ്‍വെട്ടി തണുപ്പറിയുമോ
  • മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
  • മിന്നുന്നതെല്ലാം പൊന്നല്ല.
  • മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം.
  • വല്ലഭനു പുല്ലും വില്ല്.
  • വാദി പ്രതി ആയി.
  • ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം
  • കാണം വിറ്റും ഓണം കൊള്ളണം
  • കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
  • വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
  • ശത്രുവിന്റെ ശത്രു മിത്രം.
  • അകത്ത് കത്തിയും പുറത്ത് പത്തിയും.
  • അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല.
  • അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം.
  • അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
  • അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം.
  • അടിമേലടിച്ചാല്‍ അമ്മിയും പൊടിയും.
  • അടിതെറ്റിയാല്‍ ആനയും വീഴും
  • ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
  • അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍
  • അരചനില്ലാ നാട് നരകം
  • മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു.
  • കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം.
  • നിറകുടം തുളുമ്പില്ല.
  • നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
  • മുറിവൈദ്യം ആപത്ത്
  • സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം.
  • പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ.
  • ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
  • ഉറക്കത്തിനു പായ് വേണ്ട
  • പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
  • വിശപ്പിനു രുചിയില്ല
  • കുളിപ്പിച്ചാലും പന്നി ചേറ്റില്‍
  • അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ
  • ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
  • തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
  • കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
  • ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ
  • ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ
  • പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
  • അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല
  • അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല
  • പലതുള്ളിപ്പെരുവെള്ളം
  • അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
  • കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
  • വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌
  • ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
  • പല തോടു ആറായിപ്പെരുകും
  • മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
  • മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
  • പയ്യെത്തിന്നാല്‍ പനയും തിന്നാം
  • വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും
  • പാദം പാദം വച്ചാല്‍ കാതം കാതം പോകാം
  • കുശവനും പൂണൂലുണ്ട്
  • ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
  • ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
  • ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
  • ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ
  • മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും
  • മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
  • അരിയെത്ര ? പയറഞ്ഞാഴി
  • ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം
  • വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌
something is better than nothing,
  • അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
  • എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
  • പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
  • ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
  • പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം
  • അണ്ണാങ്കുഞ്ഞും തന്നാലായതു്
Skill is better than strength
  • നഞ്ചെന്തിനു നാനാഴി
  • ആളു ചെറുതു കോളു വലുതു
  • കുരുത്തക്കേടു് കുന്നിക്കുരുവോളം മതി
  • കാന്താരിമുളകെന്തിനാ അധികം
  • അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം
  • ശേഷിയില്ലെങ്കിലും ശേമുഷി വേണം
  • അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠയ്ക്ക് ബലം
Prevention is better than cure
  • പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം
  • ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം
Better buy than borrow
  • അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും
  • കടമില്ലാത്ത കഞ്ഞി ഉത്തമം
  • അരയില്‍ പുണ്ണും അടുത്തു കടവും
  • ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും
  • കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു
  • കടം അപകടം സ്നേഹത്തിനു വികടം
  • കടത്തിനു തുല്യം രോഗമില്ല
  • കടമൊരു ധനമല്ല
  • കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം
  • കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം
Better wise than wealthy

Comments

Post a Comment

Popular posts from this blog

കടംകഥകൾ

Popcorn carnival