പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾ
ജീവികളുമായി ബന്ധപ്പെട്ടവ
- അണ്ണാന് കുഞ്ഞും തന്നാലായത്
- കാക്ക കുളിച്ചാല്‍ കൊക്കാകുമോ
- ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്
- അരിയെറിഞ്ഞാല്‍ ആയിരം കാക്ക
- കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
- കുറുക്കന് ചത്താലും കണ്ണ് കോഴിക്കൂട്ടില്‍
- പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
- പൂച്ചയ്ക്കാര് മണികെട്ടും
- ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്
- ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ
- ആളുകൂടിയാള്‍ പാമ്പ് ചാവില്ല
- പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
- വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
- ആന വായില്‍ അമ്പഴങ്ങ
- ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാന് വാ പൊളിച്ചാല്‍ കാര്യമില്ല
- നിത്യഭ്യാസി ആനയെ എടുക്കും
- പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
- വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
- പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്ക്കുന്നില്ല.
- വേട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
- പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
- നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും
- ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും
- എലിയെ പേടിച്ച് ഇല്ലം ചുട്ടൂ
- ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
- അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
- പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
- ആടറിയുമോ അങ്ങാടിവാണിഭം
- കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന് രുചിയറിയുമോ
- പാണനു് ആന മൂധേവി.
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
- അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
- അടിതെറ്റിയാല്‍ ആനയും വീഴും
- കുടല് കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
- പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
- ഗരുഡന് ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
- ഒരു വെടിക്കു രണ്ടു പക്ഷി
- കുരക്കുന്ന പട്ടി കടിക്കില്ല
- പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം
- നടുക്കടലിലും നായ നക്കിയേ കുടിക്കൂ
- അച്ഛന് ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ
- അണ്ണാന് മൂത്താലും മരം കേറ്റം മറക്കുമോ
- ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ
- അണാനെ മരം കയറ്റം പഠിപ്പിക്കണൊ?
സ്ത്രീ-പഴഞ്ചൊല്ലുകളില്‍
- പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
- പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
- മകം പിറന്ന മങ്ക
- പെണ്‍ചിത്തിര പൊന്‍ചിത്തിര
- പെണ്‍കാര്യം വന്‍കാര്യം
- പെണ്ണിനു പെണ് തന്നെ സ്ത്രീധനം
- പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
- അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്
- അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
- നാരീശാപം ഇളക്കിക്കൂട
- അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
- പെണ്‍പിറന്ന വീടു പോലെ
- ഇല്ലത്തു പെണ്‍പെറ്റപോലെ
- മുടിയാന്‍കാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
- മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
- പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
- നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
- പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
- പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
- പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്
- അമ്മായി ഉടച്ചത് മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത് പൊന്‍ച്ചട്ടി
- അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
- പെണ്‍ബുദ്ധി പിന്‍ബുദ്ധി
- സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
- പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
- അച്ചിക്ക് ഇഞ്ചി പക്ഷം ,നായര്‍ക്ക് കൊഞ്ച് പക്ഷം
- പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല
- നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
- നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
- അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
- അമ്മയും മകളും പെണ്ണു തന്നെ
- നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
- അമ്മ മതില് ചാടിയാല്‍ മകള്‍ ഗോപുരം ചാടും
- അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന
- വേലക്കള്ളിക്കു പിള്ളസാക്ഷി
- പുത്തനച്ചി പുരപ്പുറം തൂക്കും
- അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട് കില്ലുക്കാന് മോഹം
- അടുക്കളപ്പെണ്ണിനു അഴകു വേണമോ?
- അടുക്കള പിണക്കം അടക്കി വയ്ക്കണം
ഓണച്ചൊല്ലുകള്‍
- ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
- ഓണത്തേക്കാള് വലിയ വാവില്ല
- അത്തം പത്തോണം
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
- കാണം വിറ്റും ഓണമുണ്ണണം
- ഉള്ളതുകൊണ്ടു ഓണം പോലെ
- ഓണം കേറാമൂല
- തിരുവോണം തിരുതകൃതി
- ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം
- തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്
- ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
- അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
- ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
- ഓണം വരാനൊരു മൂലം വേണം
- ഉറുമ്പു ഓണം കരുതും പോലെ
- അത്തം വെളുത്താല്‍ ഓണം കറുക്കും
- ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
- ഓണം പോലെയാണോ തിരുവാതിര?
- അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
- ഓണം മുഴക്കോലുപോലെ
- ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
- അത്തം പത്തിനു പൊന്നോണം
കൃഷി
- വിളയുന്ന വിത്തു മുളയിലറിയാം
- കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
- വിത്തുഗുണം പത്തുഗുണം
- മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
- മുളയിലറിയാം വിള
- കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
- തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
- കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
- കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്
- കണ്ടം വിറ്റു കാളയെ വാങ്ങുമോ
- വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
- ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
- ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
- വളമേറിയാല്‍ കൂമ്പടയ്ക്കും
- വിത്തുള്ളടത്തു പേരു
- പതിരില്ലാത്ത കതിരില്ല
- വയലു വറ്റി കക്ക വാരാനിരുന്നാലോ
- വിത്താഴം ചെന്നാല്‍ പത്തായം നിറയും
- ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
- കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
- വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
- കാറ്റുള്ളപ്പോള്‍ തൂറ്റണം
- നട്ടാലേ നേട്ടമുള്ളൂ
- കാലം നോക്കി കൃഷി
- മണ്ണറിഞ്ഞു വിത്തു്
- വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
- വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
- മുന്‍വിള പൊന്‍വിള
- വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്
- വര്‍ഷം പോലെ കൃഷി
- മണ്ണു വിറ്റു പൊന്നു വാങ്ങരുതു്
- ആഴത്തില്‍ ഉഴുതു അകലെ നടണം
- നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
- മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
- നവര വിതച്ചാല്‍ തുവര കായ്ക്കുമോ
- പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
- ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
- പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
- വിതച്ചതു കൊയ്യും
- വിത്തിനൊത്ത വിള
- വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
- വിത്തെടുത്തുണ്ണരുതു്
- മുള്ളു നട്ടവന് സൂക്ഷിക്കണം
- തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
- കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
- മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
- കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
- എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
- നല്ല തെങ്ങിനു നാല്പതു മടല്
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
മറ്റ് പഴഞ്ചൊല്ലുകള്‍
- പഴഞ്ചൊല്ലില്‍ പതിരില്ല.
- അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
- അങാടിയില് തൊറ്റതിനു അമ്മയൊട്.
- അരമന രഹസ്യം അങ്ങാടി പാട്ട്.
- ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്.
- അളക്കുന്ന നാഴിക്കു് അരിവില അറിയാമോ
- ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം
- ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.
- പയ്യെ തിന്നാല്‍ പനയും തിന്നാം
- ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്.
- ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും
- ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും
- ഐക്യമതം മഹാബലം.
- ഓന്തിനു വേലി സാക്ഷി വേലിക്കു് ഓന്തു സാക്ഷി
- കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
- കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
- കറിയുടെ സ്വാദു്തവിയറിയില്ല
- കൊല്ലം കണ്ടവനില്ലം വേണ്ടാ.
- കൊച്ചി കണ്ടവനച്ചി വേണ്ടാ.
- കാണം വിറ്റും ഓണം ഉണ്ണണം.
- കാറ്റുള്ളപ്പോള്‍ തൂറ്റണം.
- എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
- കുന്തം പോയാല്‍ കുടത്തിലും തപ്പണം.
- ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും.
- ചക്കിക്കൊത്ത ചങ്കരന്.
- ചട്ടുവമറിയുമോ കറിയുടെ രസം.
- ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ.
- ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
- ചൊട്ടയിലെ ശീലം ചുടല വരെ.
- താന്‍ പാതി ദൈവം പാതി.
- തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
- താഴ്ന്ന നിലത്തേ നീരോടൂ.
- തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക.
- തീയില്ലാതെ പുകയില്ല.
- തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ.
- തേടിയ വള്ളി കാലില്‍ ചുറ്റി.
- നിറകുടം തുളുമ്പില്ല.
- പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട.
- പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട.
- പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല.
- പുകഞ്ഞ കൊള്ളി പുറത്ത്.
- പുര കത്തുമ്പോള്‍ വാഴവെട്ടുക.
- പൂട്ടുമുറിച്ചവനു് ഈട്ടിയറുത്തവന്‍ സാക്ഷി
- പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം.
- മണ്‍വെട്ടി തണുപ്പറിയുമോ
- മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
- മിന്നുന്നതെല്ലാം പൊന്നല്ല.
- മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം.
- വല്ലഭനു പുല്ലും വില്ല്.
- വാദി പ്രതി ആയി.
- ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം
- കാണം വിറ്റും ഓണം കൊള്ളണം
- കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
- വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
- ശത്രുവിന്റെ ശത്രു മിത്രം.
- അകത്ത് കത്തിയും പുറത്ത് പത്തിയും.
- അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല.
- അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം.
- അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
- അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം.
- അടിമേലടിച്ചാല്‍ അമ്മിയും പൊടിയും.
- അടിതെറ്റിയാല്‍ ആനയും വീഴും
- ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
- അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്
- അരചനില്ലാ നാട് നരകം
- മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു.
- കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം.
- നിറകുടം തുളുമ്പില്ല.
- നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
- മുറിവൈദ്യം ആപത്ത്
- സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം.
- പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ.
- ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
- ഉറക്കത്തിനു പായ് വേണ്ട
- പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
- വിശപ്പിനു രുചിയില്ല
- കുളിപ്പിച്ചാലും പന്നി ചേറ്റില്‍
- അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ
- ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
- തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
- കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
- ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ
- ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ
- പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
- അങ്ങാടിപ്പയ്യു് ആലയില്‍ നില്കില്ല
- അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല
- പലതുള്ളിപ്പെരുവെള്ളം
- അടിച്ചതിന്മേല് അടിച്ചാല്‍ അമ്മിയും പൊളിയും
- കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
- വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്
- ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
- പല തോടു ആറായിപ്പെരുകും
- മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
- മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
- പയ്യെത്തിന്നാല്‍ പനയും തിന്നാം
- വെട്ടില്‍ വീഴ്ത്തിയാല്‍ വന്മരവും വീഴും
- പാദം പാദം വച്ചാല്‍ കാതം കാതം പോകാം
- കുശവനും പൂണൂലുണ്ട്
- ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
- ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
- ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
- ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ
- മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്ക്കയും മുമ്പേ കയ്ക്കും പിന്നെ മധൂരിയ്ക്കും
- മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്
- അരിയെത്ര ? പയറഞ്ഞാഴി
- ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം
- വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത്
something is better than nothing,
- അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
- എല്ലാരും തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
- പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
- ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
- പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം
- അണ്ണാങ്കുഞ്ഞും തന്നാലായതു്
Skill is better than strength
- നഞ്ചെന്തിനു നാനാഴി
- ആളു ചെറുതു കോളു വലുതു
- കുരുത്തക്കേടു് കുന്നിക്കുരുവോളം മതി
- കാന്താരിമുളകെന്തിനാ അധികം
- അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം
- ശേഷിയില്ലെങ്കിലും ശേമുഷി വേണം
- അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠയ്ക്ക് ബലം
Prevention is better than cure
- പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം
- ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം
Better buy than borrow
- അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും
- കടമില്ലാത്ത കഞ്ഞി ഉത്തമം
- അരയില്‍ പുണ്ണും അടുത്തു കടവും
- ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും
- കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു
- കടം അപകടം സ്നേഹത്തിനു വികടം
- കടത്തിനു തുല്യം രോഗമില്ല
- കടമൊരു ധനമല്ല
- കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം
- കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം
Better wise than wealthy
- വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
- എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു്
- എല്ലാറ്റിലും നല്ലതു വിദ്യയാം

Thanks a lot
ReplyDelete