Posts

Showing posts from August, 2017

പഴഞ്ചൊല്ലുകൾ

Image
പഴഞ്ചൊല്ലുകൾ ജീവികളുമായി ബന്ധപ്പെട്ടവ അണ്ണാന്‍ കുഞ്ഞും തന്നാലായത് കാക്ക കുളിച്ചാല്‍ കൊക്കാകുമോ ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല് അരിയെറിഞ്ഞാല്‍ ആയിരം കാക്ക കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില് പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം പൂച്ചയ്ക്കാര് മണികെട്ടും ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ് ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ ആളുകൂടിയാള്‍ പാമ്പ് ചാവില്ല പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത് ആന വായില്‍ അമ്പഴങ്ങ ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല നിത്യഭ്യാസി ആനയെ എടുക്കും പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത് വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്‌ക്കുന്നില്ല. വേട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല. പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ? നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടി...

കടംകഥകൾ

Image
                   കടംകഥകള്‍   കടംകഥകൾ കേൾക്കാത്തവർ വിരളം.     ഇത്തരം കടംകഥകള്‍ കേള്‍ക്കുമ്പോള്‍ മറുപടി അറിയാമെങ്കില്‍ ഉടനെ പറഞ്ഞു് ചോദ്യകര്‍ത്താവിനെ അത്ഭുതപ്പെടുത്താം.   പെട്ടെന്ന്   ഉത്തരം   കണ്ടെത്താൻ കഴിയാത്തതും   ഗൂഢമായ   അർത്ഥം ഉള്ളതുമായ   ചെറിയ   ചോദ്യങ്ങളാണ് കടങ്കഥകൾ . ( ഇംഗ്ലീഷ് :  Riddle ).  അല്പം ചിന്തിക്കാതെ   സൂക്ഷ്മാർത്ഥം   ഗ്രഹിക്കാൻ സാധ്യമല്ലാത്ത   ചോദ്യങ്ങളോ   ഉത്തരങ്ങളോ ആയ   ഇത്തരം   കടങ്കഥകൾ ലോകത്തിലെല്ലായിടത്തും   പ്രചാരമുണ്ട് .  കടങ്കഥകൾ   ഒരുസാഹിത്യ   വിനോദം കൂടിയാണ് .  അഴിപ്പാൻകഥ ,  തോൽക്കഥ ,  എന്നീ   പേരുകളൂം   ഉണ്ട് . മലയാളത്തിൽ   കടങ്കഥകൾക്ക്   കുട്ടികളുടെ ഇടയിൽ   വൻ   പ്രചാരം   നൽകിയത് കുട്ടികളുടെ   ഇടയിൽ   കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെട്ടിരുന്ന   കവി   കുഞ്ഞുണ്ണി ആയിരുന്നു .  കടങ്കഥകളുമായി   ബന്ധപ്പെട്ട...